എറണാകുളം ..... പാമ്പാക്കുട എംജിഎം പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രോജക്ട് എക്സിബിഷൻ ശ്രദ്ധേയമായി.

കുഴൽ കിണറിൽ അകപ്പെട്ട കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള സാങ്കേതികവിദ്യ അവതരിപ്പിച്ച ആഷിക് സുരേഷിന്റെയും ടീമിന്റെയും പ്രോജക്ട് കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. വിവിധതരം സെൻസറുകളുടെയും ക്യാമറയുടെയും മോട്ടോറുകളുടെയും സഹായത്തോടുകൂടിയാണ് കുഴൽ കിണറിൽ അകപ്പെട്ട വിദ്യാർത്ഥിയെ സുരക്ഷിതമായി പുറത്തെത്തിക്കുന്നത്. ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെൻറ് മേധാവി വിമൽരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എൻ കെ രാജൻ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു . വിവിധ ഡിപ്പാർട്ട്മെൻറ് മേധാവിമാർ അധ്യാപകർ വിദ്യാർഥികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പോളിടെക്നിക് കോളേജിലെയും എൻജിനീയറിങ് കോളേജിലെയും 500ല്‍ പരം വിദ്യാർത്ഥികൾ എക്സിബിഷൻ സ്റ്റാളുകൾ സന്ദർശിച്ചു. വിജയികൾക്ക് പ്രിൻസിപ്പൽ സമ്മാനദാനം നിർവഹിച്ചു
Project Expo organized at M. G. M Polytechnic College
